മുംബൈ: അടുത്തകാലത്ത് ബോളിവുഡില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് വീര്‍ ദി വെഡ്ഡിംഗും, ലസ്റ്റ് സ്റ്റോറിയും. കരീന കപൂര്‍ അടക്കമുള്ള മുന്‍ നിരതാരങ്ങള്‍ അഭിനയിച്ച  വീര്‍ ദി വെഡ്ഡിംഗില്‍ സ്വര ഭാസ്കര്‍ അഭിനയിച്ച കഥാപാത്രത്തിന്‍റെ സ്വയംഭോഗ രംഗം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് പോലെ തന്നെയാണ് നാല് സംവിധായകര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസിലെ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രം സെക്സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗവും ഏറെ ചര്‍ച്ചയായി.

ഇപ്പോള്‍ ഇതാ പുതിയ വാര്‍ത്ത വരുന്നു. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായതോടെ സെക്സ് കളിപ്പാട്ടങ്ങളുടെ ഡിമാന്‍റ് ഇന്ത്യയില്‍ കുത്തനെ വര്‍ദ്ധിച്ചുപോലും. ഇന്ത്യടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം സെക്സ് കളിപ്പാട്ടങ്ങളുടെ ഓണ്‍ലൈന്‍ വിവരങ്ങള്‍ വരുന്ന ദാറ്റ് പേഴ്സണല്‍.കോം നല്‍കിയ വിവരങ്ങളാണ് ഇവ പോലും.  ഈ സിനിമ രംഗങ്ങള്‍ ഇവരുടെ സെക്സ് കളിപ്പാട്ട വില്‍പ്പന വര്‍ദ്ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്, പ്രത്യേകിച്ച് സ്ത്രീകള്‍ ഉപയോഗിക്കുന്ന സെക്സ് കളിപ്പാട്ടങ്ങളുടെ വില്‍പ്പനയാണ് കുത്തെ കൂടിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തീര്‍ത്തും പോസറ്റീവായ കാര്യമാണെന്നാണ് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.