നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.

യൻതാര- വിഘ്നേഷ് ശിവൻ വെഡ്ഡിം​ഗ് സെറിമണി വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. താലികെട്ട് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് പുറത്തുവന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള പ്രമുഖർ ഇരുവരെയും ആശീർവ​ദിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം സത്യൻ അന്തിക്കാടിന്റെ കാല് തൊട്ടുതൊഴുത് നയൻതാരയും വിഘ്നേഷും അനു​ഗ്രഹം വാങ്ങിക്കുന്നുമുണ്ട്. 

നവംബർ 18ന് ആയിരുന്നു നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ഡോക്യുമെന്ററി വീഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ഡോക്യുമെന്‍ററി സംവിധാനം ചെയ്തത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയൻതാര. അതെല്ലാം ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്. 

ബറോസിനെ അങ്ങ് അനുഗ്രഹിച്ചത് വലിയ ബഹുമതി; അമിതാഭ് ബച്ചനോട് മോഹന്‍ലാല്‍

2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. 

Nayanthara & Vignesh Shivan’s STAR STUDDED Wedding Ceremony Ft. SRK, Rajinikanth✨❤️

അതേസമയം, രക്കായി എന്ന സിനിമയാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം. അന്നപൂരണിയാണ് നായന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം