തെന്നിന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർസ്റ്റാർ‘ നയൻതാരയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ നയന്‍താരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫള്കിസ്. നയന്‍ എന്ന നടിയുടെ ചുരക്കപ്പേരിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ആശംസ.

"നിങ്ങള്‍ നയന്‍ ആയിരിക്കും, പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ 10/10 ആണ്,’ ഹാപ്പി ബര്‍ത്ത് ഡേ," എന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ താരം നായികയായെത്തുന്ന നിഴല്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍.