തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍‌ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. കാജലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെ ആരാധികയായ സുകന്യയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സുകന്യ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുംബൈയില്‍ വെച്ചായിരുന്നു കാജലിന്റെ വിവാഹം നടന്നത്.

കാജലിന്റെ വിവാഹ ദിവസം നടിയുടെ പേര് സ്വന്തം കൈത്തണ്ടയില്‍ ടാറ്റ് ചെയ്യുകയാണ് സുകന്യ ചെയ്‍തത്. ഇത് കാജല്‍ അഗര്‍വാളിന്റെ മാത്രം സ്‍പെഷല്‍ ഡേ അല്ല. എനിക്കും സ്‍പെഷല്‍ ഡേ ആണ് എന്നാണ് സുകന്യ എഴുതിയിരിക്കുന്നത്. കാജലിന് വിവാഹ ആശംസകള്‍ നേരുകയും ചെയ്‍തു. ടാറ്റ് പതിപ്പിച്ച കുറച്ച് ചിത്രങ്ങള്‍ സുകന്യ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. എന്തായാലും സുകന്യ കാജലിന്റെ കടുത്ത ആരാധിക തന്നെയെന്ന് മറ്റുള്ളവര്‍ പറയുന്നു. 

കഴിഞ്ഞ മാസമായിരുന്നു കാജലിന്റെ വിവാഹ നിശ്ചയം.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.