കേരളത്തെ നടുക്കിയ നിപയെ വെള്ളിത്തിരയില്‍ ആവിഷ്ക്കരിക്കുന്ന ആഷിഖ് അബു ചിത്രം വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റ് പുറത്തു വിട്ടു. രമ്യ നമ്പീശന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വിട്ടത്. വൈറസിലൂടെ ഏറെക്കാലത്തിന് ശേഷം മലയാളസിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ് രമ്യ നമ്പീശന്‍. 'ജിലേബി'യാണ് താരത്തിന്‍റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഹണീബി 2.5 ല്‍ അതിഥിതാരമായും രമ്യയെത്തിയിരുന്നു. 

പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈറസ്. മലയാളത്തിലെ മികച്ച താര നിരയാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിച്ചത്. ജൂണ്‍ 7 നാണ് ചിത്രത്തിന്‍റെ റിലീസ്.