കോമഡി വെബ് സീരിസ് ജോണറില്‍ സീറോ ബഡ്ജറ്റിൽ ചെയ്തു വരുന്ന ആശാൻ പിള്ളാരും ഇന്ദ്രജിത്ത് ആർ ആണ് സംവിധാനം ചെയ്തിട്ടുള്ളത്

അഭിനയ മോഹികളായ ഒരുകൂട്ടം സുഹൃത്തുക്കള്‍ ഒരുമിച്ചു ഒരു ഓഫീസിൽ ഉണ്ടായാൽ എന്താണ് സംഭവിക്കുക? ക്രിയേറ്റിവിറ്റി കൈമുതലാക്കിയവര്‍ ചേര്‍ന്ന് അങ്ങനെയാണ് വെബ് സീരീസ് എന്ന ആശയം ഉയര്‍ന്ന് വന്നത്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് മുന്ന് എപ്പിസോഡുകളുള്ള വെബ് സീരീസ് ഹൈ ടെക് ഫുൾസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ആ ഹിറ്റ് സീരീസിന് ശേഷം അതേ സംഘം ഒരുക്കുന്ന വെബ് സീരീസാണ് ആശാനും പിള്ളേരും. കോമഡി വെബ് സീരിസ് ജോണറില്‍ സീറോ ബഡ്ജറ്റിൽ ചെയ്തു വരുന്ന ആശാൻ പിള്ളാരും ഇന്ദ്രജിത്ത് ആർ ആണ് സംവിധാനം ചെയ്തിട്ടുള്ളത്. എഡിറ്റിംഗ്, ഛായാഗ്രഹണം നിർവഹിക്കുന്നത് ഇന്ദ്രജിത്ത് തന്നെയാണ്. കഥ തിരക്കഥ സംഭാഷണം രഞ്ജിത്ത് ബാബു , ഇന്ദ്രജിത്ത് ആർ. അസോസിയേറ്റ് ഡയറക്ടർ വരുൺ , അസോസിയേറ്റ് ക്യാമറാമാൻ അബിൻ.

ആശാൻ എന്ന കഥാപാത്രം ചെയ്യുന്നത് സജി കരൂർക്കാവിൽ ആണ്. രഞ്ജിത്ത് , വരുൺ, ഇന്ദ്രജിത്ത് ആർ, രഞ്ജിത്ത് ബാബു , ശ്രീനു , അനന്ത പത്മനാഭൻ, സോമു, മുഹ്‌സിൻ, വിഷ്ണു, ശരത് ലാൽ തുടങ്ങിയ താര നിരയിൽ മുന്നോട്ട് പോകുന്ന ആശാനും പിള്ളേരും ബി ഫോർ ബ്ലേസിന്റെ മലയാളം യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്തിട്ടുള്ളത്.