ഹൈദരാബാദ്: റാണ ദഗുപതിയുടെ പുതിയ വേഷം ചര്‍ച്ചയാകുന്നു. ശരീരമാകെ മെലിഞ്ഞ് കിളവനെപ്പോലെ റാണയെ ചിത്രത്തില്‍ കാണാനാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പ്രചരിക്കുകയുണ്ടായി.  യഥാര്‍ത്ഥത്തില്‍ താരം സിനിമയ്ക്കായി നടത്തിയ മേയ്ക്ക് ഓവര്‍ ആണിത്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ മേക്ക് ഓവര്‍. 

മൂന്നു ഭാഷയിലാണ് കാടന്‍ ഒരുങ്ങുന്നത്. ഹിന്ദിയില്‍ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കില്‍ ആരണ്യ എന്ന പേരിലും റിലീസിനെത്തും.  

ആനയും മനുഷ്യനും തമ്മിലുള്ള അത്മബന്ധമാണ് സിനിമയുടെ പ്രമേയം.  തമിഴ് പതിപ്പില്‍ റാണയ്‌ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദിയില്‍ പുല്‍കീതും പ്രധാന വേഷത്തിലെത്തുന്നു. കല്‍കിയാണ് നായിക.