Asianet News MalayalamAsianet News Malayalam

തൊട്ടതെല്ലാം പൊട്ടും! 'പോയി, തന്‍റെ കാശ് കടവന്ത്ര കനാലിൽ ഒലിച്ച് പോയി'; തോൽവി എഫ്‍സിയുടെ ട്രെയിലർ പുറത്ത്

ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിള എന്ന അച്ഛൻ കഥാപാത്രമായാണ് ജോണി ആന്‍റണി എത്തുന്നത്. മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ്ജ് കോരയും അഭിനയിക്കുന്നു

new malayalam movie tholvi fc  viral trailer released btb
Author
First Published Oct 25, 2023, 6:11 PM IST

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ തോൽവി എഫ്സിയിലെ ട്രെയിലർ പുറത്ത്. രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിലെ ഓരോ സെക്കൻഡും ആകാംക്ഷയുണര്‍ത്തുന്നതാണ്. രണ്ടാമതൊന്ന് കണ്ട് നോക്കാൻ തോന്നും. ജോണി ആന്‍റണി, ജോർജ് കോര, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സസ്പെൻസ് നിലനിർത്തിക്കൊണ്ടു തന്നെ ട്രെയിലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിള എന്ന അച്ഛൻ കഥാപാത്രമായാണ് ജോണി ആന്‍റണി എത്തുന്നത്. മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ്ജ് കോരയും അഭിനയിക്കുന്നു. വേറിട്ട പോസ്റ്ററുകളും രസികൻ ടീസറുമായി ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ദിവസം ചെല്ലുന്തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും ജോലി, പണം, പ്രണയം തുടങ്ങി എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്റെ മേമ്പൊടിയിൽ 'തോൽവി എഫ്‍സി'യിലൂടെ അവതരിപ്പിക്കുന്നത്.

തോൽവി എഫ്സിയിലെ ഇതുവരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായാണ് ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണനാണ്‌ ആദ്യ ഗാനം വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചത്. രണ്ടാമത് ഇറങ്ങിയ ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്ന പോൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിന്റെ കംപോസിങ് നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു വർമ്മയാണ്.

ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് 'തോൽവി എഫ്‌സി'യിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് സിനിമ നിർമ്മിക്കുന്നത്. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മാത്യു മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എം എസ്. എഡിറ്റ‍‍ർ, പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ടർ‍: ലാൽ കൃഷ്‌ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്, പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്.സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, സൗണ്ട് മിക്സ്: ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ർ: ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ: ജെ പി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്നർ‍ തോമസ്, വി എഫ് എക്സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് മോഹൻ, ഗാനരചന: വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, ആലാപനം: വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ്: അമൽ സി സദർ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി ആർ ഒ: ഹെയ്ൻസ്, ഡിസൈൻസ്: മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.

നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നടുറോഡിൽ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍; കേസെടുത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios