തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നാല് ചിത്രങ്ങള്‍ കൂടി ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്.

ഈ വാരം മലയാള സിനിമയില്‍ നിന്ന് അഞ്ച് പുതിയ റിലീസുകള്‍. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന അഞ്ചക്കള്ളകോക്കാൻ, അനില്‍ തോമസിന്‍റെ സംവിധാനത്തില്‍ കലാഭവന്‍ ഷാജോണ്‍ നായകനാവുന്ന ഇതുവരെ, രതീഷ് നെടുമങ്ങാടിന്‍റെ സംവിധാനത്തില്‍ സന്തോഷ് കീഴാറ്റൂര്‍ നായകനാവുന്ന ഡയല്‍ 100, പ്രദീപ് വേലായുധന്‍റെ സംവിധാനത്തില്‍ ജാഫര്‍ ഇടുക്കി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു കടന്നല്‍ കഥ, അഭിജിത്ത് അശോകന്‍റെ സംവിധാനത്തില്‍ ജയരാജ് കോഴിക്കോടും ലീല സാംസണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജനനം: 1947 പ്രണയം തുടരുന്നു എന്നിവയാണ് മലയാളത്തിലെ പുതിയ റിലീസുകള്‍.

തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നാല് ചിത്രങ്ങള്‍ കൂടി ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്. തെലുങ്കില്‍ നിന്ന് യത സത്യനാരായണ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹിസ്റ്റോറിക് ആക്ഷന്‍ ഡ്രാമ ചിത്രം റസാകര്‍- സൈലന്‍റ് ജെനൊസൈഡ് ഓഫ് ഹൈദരാബാദ്, ഹിന്ദിയില്‍ നിന്ന് സാഗര്‍ അംബ്രെയുടെ സംവിധാനത്തില്‍ സിദ്ധാര്‍ഥ മല്‍ഹോത്രയും റാഷി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന യോധാ, ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിന്‍റെ ബസ്തര്‍: ദി നക്സല്‍ സ്റ്റോറി, ഹോളിവുഡില്‍ നിന്ന് അനിമേറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് കോമഡി ചിത്രം കുങ് ഫൂ പാണ്ഡ 4 എന്നിവയും ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കുന്ന ചിത്രങ്ങളാണ്. 

മലയാളത്തില്‍ നിന്ന് നേരത്തേ എത്തി വിജയം വരിച്ച പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നുണ്ട്. പ്രേമലു 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് 176 കോടി നേടി മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. 

ALSO READ : മോഹന്‍ലാല്‍ എത്തുംമുന്‍പേ 'രാംദാസ്' ബിഗ് ബോസിലേക്ക്! മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം