കേരളത്തിലും വിജയം നേടിയ ചിത്രമാണ് മാര്‍ക്ക് ആന്‍റണി

തിയറ്ററുകളിലെ പുതിയ റിലീസുകള്‍ക്കൊപ്പം സിനിമാപ്രേമികള്‍ കൗതുകപൂര്‍വ്വം കാത്തിരിക്കുന്ന ഒന്നാണ് പ്രതിവാരം ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍. തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തിയറ്ററില്‍ ടിക്കറ്റ് എടുക്കുകയും അല്ലാത്തവയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ പൊതുരീതി. മലയാളത്തില്‍ നിന്ന് കാസര്‍​ഗോള്‍ഡ്, കേരളത്തിലും വലിയ വിജയം നേടിയ തമിഴ് ചിത്രം മാര്‍ക്ക് ആന്‍റണി എന്നിവ ഒടിടിയില്‍ സ്ട്രീമിം​ഗ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഇവ മാത്രമല്ല ഈ വാരത്തിലെ ഒടിടി റിലീസുകള്‍. വിവിധ ഭാഷകളില്‍ നിന്നായി പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ ഈ വാരം പത്തിലേറെ ചിത്രങ്ങള്‍ സ്ട്രീമിം​ഗ് ആരംഭിച്ചുകഴിഞ്ഞു. അവ ഏതൊക്കെയെന്ന് നോക്കാം.

ഈ വാരത്തിലെ പ്രധാന ഒടിടി റിലീസുകള്‍

മാര്‍ക്ക് ആന്‍റണി (തമിഴ്), ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 13

കാസര്‍​ഗോള്‍ഡ് (മലയാളം), നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 13

ദി ബെറിയല്‍ (ഇം​ഗ്ലീഷ്), ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 13

മിഷന്‍ ഇംപോസിബിള്‍- ഡെഡ് റെക്കണിം​ഗ് പാര്‍ട്ട് 1 (ഇം​ഗ്ലീഷ്)- ആമസോണ്‍ പ്രൈം വീഡിയോ (റെന്‍റ്‍), ഒക്ടോബര്‍ 11

പ്രേമ വിമാനം (തെലുങ്ക്), സീ 5, ഒക്ടോബര്‍ 13 (ഡയറക്റ്റ് ഒടിടി റിലീസ്)

ഫാന്‍റം (കൊറിയന്‍), സോണി ലിവ്, ഒക്ടോബര്‍ 12

ദി കോണ്‍ഫറന്‍സ് (സ്വീഡിഷ്)- നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 13

മട്ടി കഥ (തെലുങ്ക്), അഹ വീഡിയോ, ഒക്ടോബര്‍ 13

അവയര്‍നെസ് (സ്പാനിഷ്)- ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 11

ഇന്‍ മൈ മദേഴ്സ് സ്കിന്‍ (ഫിലിപ്പിനോ), ആമസോണ്‍ പ്രൈം വീഡിയോ, ഒക്ടോബര്‍ 12

ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ (ഇം​ഗ്ലീഷ്), നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 10

ജെമിനി മാന്‍ (ഇം​ഗ്ലീഷ്), നെറ്റ്ഫ്ലിക്സ്, ഒക്ടോബര്‍ 11

ALSO READ : ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡ് അരങ്ങേറ്റം; നായികയെ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക