Asianet News MalayalamAsianet News Malayalam

ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡ് അരങ്ങേറ്റം; നായികയെ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

Rosshan Andrrews bollywood debut movie heroine announced pooja hegde Shahid Kapoor zee studios nsn
Author
First Published Oct 13, 2023, 12:43 PM IST

ഷാഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പൂജ ഹെഡ്ഗെ ആണ് നായിക. പൂജയുടെ പിറന്നാള്‍ ദിനമാണ് പുതിയ ചിത്രത്തിലെ കാസ്റ്റിംഗ് പ്രഖ്യാപനത്തിനായി നിര്‍മ്മാതാക്കള്‍ തെരഞ്ഞെടുത്തത്. പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിട്ടുണ്ട്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത ആളാണ് നായകന്‍. എന്നാല്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

 

2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍​ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്ക് ജ്യോതികയെ നായികയാക്കി 36 വയതിനിലേ എന്ന പേരിലും സംവിധാനം ചെയ്തു. നിവിന്‍ പോളി നായകനായ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 

ALSO READ : 'സഹയാത്രികന്‍റെ ശല്യത്തെക്കുറിച്ച് പറഞ്ഞ എന്നെ മാറ്റിയിരുത്തി'; എയര്‍ഇന്ത്യയില്‍ നിന്ന് പ്രതികരണമില്ലെന്ന് നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios