കേന്ദ്ര കഥാപാത്രങ്ങൾ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും; ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ പുത്തൻ അപ്ഡേറ്റ് 26ന്
ജെ.എസ്.കെ യുടെ ഒരു വലിയ അപ്ഡേറ്റ് ജനുവരി 26 ന് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (Janaki v/s State of Kerala). ജെ.എസ്.കെ യുടെ ഒരു വലിയ അപ്ഡേറ്റ് ജനുവരി 26 ന് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍.
മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്, രതീഷ് കൃഷ്ണൻ, അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റുള്ള താരങ്ങൾ.
കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ജെ ഫനിന്ദ്ര കുമാറാണ് ചിത്രം നിർമ്മിക്കുന്നത്, കോ പ്രൊഡ്യൂസർ സേതുരാമൻ നായർ കാങ്കോൽ. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിർവ്വഹിക്കുന്നു. എഡിറ്റർ -സംജിത് മുഹമ്മദ്, റീ റെക്കോർഡിങ് - ജിബ്രാൻ, മ്യൂസിക് -ഗിരീഷ് നാരായണൻ, ലിറിക്‌സ് -സന്തോഷ് വർമ്മ,ജ്യോതിഷ് കാശി, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറെക്ടെഴ്സ് - രാജേഷ് അടൂർ, കെ ജെ വിനയൻ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - അമൃതാ മോഹനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, മേക്കപ്പ് - പ്രദീപ് രംഗൻ, ആർട്ട് ഡയറക്ഷൻ - ജയൻ ക്രയോൺ, വി എഫ് എക്സ് - ഐഡന്റ് ലാബ്, ആക്ഷൻ കൊറിയോഗ്രാഫി - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, സ്റ്റിൽസ് - ജെഫിൻ ബിജോയ്, മാർക്കറ്റിങ് - എന്റർടൈൻമെന്റ് കോർണർ.
ഫാന്‍റസി കഥയുമായി നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവോ?: ഏഴു കടല്‍ ഏഴു മലൈ ട്രെയിലര്‍