നിമിഷ സജയൻ മറാത്തി സിനിമയില്‍ നായികയായി അഭിനയിക്കുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിമിഷ സജയൻ (Nimisha Sjayan). നിമിഷ സജയൻ ചെയ്‍ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. നിമിഷ സജയൻ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ പുലര്‍ത്തുന്ന നടിയുമാണ്. ഇതാദ്യമായി മറാത്തി സിനിമയില്‍ അഭിനയിക്കുകയാണ് നിമിഷ സജയൻ.

'ഹവ്വാഹവ്വായ്' (Hawahawai)എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മറാത്തിയില്‍ എത്തുന്നത്. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമിഷ സജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

View post on Instagram

മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
മറാത്തി തര‍്‍ക് പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിര്‍മാണം. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 'ഹവ്വാഹവ്വായ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പങ്കജ് പദ്‍ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആശാ ഭോസ്‍ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. 'മാലിക്' എന്ന ചിത്രമാണ് നിമിഷ സജയൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്‍തത്.