മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്ന സിനിമയാണ് നിശബ്‍ദം. ചിതം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. അനുഷ്‍ക ശര്‍മ്മ ചിത്രകാരിയായിട്ടാണ് അഭിനയിക്കുന്നത്. അതേസമയം മാധവൻ സെലിബ്രിറ്റി സംഗീതജ്ഞനായിട്ടാണ് അഭിനയിക്കുന്നത്.