നിഷാൻ വീണ്ടും ആസിഫ് അലി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ഒരു താരമാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ 'ഋതു' എന്ന വേറിട്ട ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ നായകനായുള്ള കടന്നുവരവ്. 'ഋതു'വില്‍ നായകസ്ഥാനത്തു തന്നെ മറ്റൊരു താരവും ഉണ്ടായിരുന്നു. ആ നായകൻ നിഷാൻ ആയിരുന്നു. നടൻ നിഷാൻ മലയാളി ആയിരുന്നില്ല. മലയാളത്തില്‍ നിന്ന് അകന്നുവെങ്കിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളില്‍ നിഷാന്റെ സാന്നിദ്ധ്യം ഇപ്പോഴുണ്ട്. ആസിഫ് അലിക്കൊപ്പം നിഷാൻ വീണ്ടുമൊരു ചിത്രത്തില്‍ വേഷമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രം 'കിഷ്‍ക്കിന്ധാ കാണ്ഡ'ത്തിലാണ് നിഷാൻ ആസിഫ് അലിക്ക് ഒപ്പം വേഷമിടുന്നത്. സുപ്രധാനമായ ഒരു കഥാപാത്രമാണ് നിഷാൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചങ്ങാതിമാര്‍ വീണ്ടും കണ്ടുമുട്ടിയത് ഇരുവര്‍ക്കും വളരെ സന്തോഷം പകരുന്നതായിരുന്നു. ഇരുവരും ആലിംഗനത്തോടെ സന്തോഷം പങ്കിട്ടു.
ചേർപ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണമനയില്‍ ആയിരുന്നു ചിത്രത്തിനായി ആസിഫ് അലിയുമൊത്തുള്ള നടൻ നിഷാന്റെ രംഗങ്ങൾ ചിത്രീകരിച്ചത്. ഗുഡ്‍വിൽ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിര്‍മിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. എബി ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ.
അപർണ്ണാ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, 'നിഴൽകൾ' രവി, മേജർ രവി, വൈഷ്‍ണവിരാജ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. രാഹുല്‍ രമേശാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നതും രാഹുല്‍ രമേശാണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊജക്റ്റ് ഡിസൈൻ കാക്കാസ്റ്റോറീസ്, കലാസംവിധാനം സജീഷ് താമരശ്ശേരി, ഫോട്ടോ ബിജിത്ത് ധർമ്മടം, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാർഖണ്ഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
Read More: വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ആശംസകളുമായി മമ്മൂട്ടി
