മഹേഷിന്‍റെ പ്രതികാരത്തിലൂടെയും ഞാന്‍ പ്രകാശനിലൂടെയും ഒരു ഇന്ത്യന്‍ പ്രണയ കഥയിലൂടെയുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ച താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി.

ലയാളത്തിലെ പുതുമുഖ നടന്മാരില്‍ ഏറെ ശ്രദ്ധേയനാണ് ഫഹദ് ഫാസില്‍. മലയാള സിനിമയിലേക്കുള്ള രണ്ടാം വരവില്‍ തൊട്ടതെല്ലാം പൊന്നാക്കിയ താരം നായകനായും വില്ലനായും സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മഹേഷിന്‍റെ പ്രതികാരത്തിലൂടെയും ഞാന്‍ പ്രകാശനിലൂടെയും ഒരു ഇന്ത്യന്‍ പ്രണയ കഥയിലൂടെയുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ച താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി.

'കുംബളങ്ങി നൈറ്റ്സ് , മഹേഷിന്‍റെ പ്രതികാരം, സൂപ്പ‍ര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍.. ഏത് റോളും അസാമാന്യമായി കൈകാര്യം ചെയ്യുന്ന അസാധ്യ നടനാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തെ അറിയാന്‍ ഒരല്‍പ്പം വൈകിപ്പോയി. ഏറ്റവും മികച്ച വര്‍ക്കുകളിലൂടെ ഞങ്ങളെ എന്‍റര്‍ടെയ്ന്‍ ചെയ്യുന്നത് തുടരൂ സഹോദരാ' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 

ആമീര്‍ഖാനെ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ദംഗലിന്‍റെ സംവിധായകനാണ് നിതേഷ് തിവാരി. ഇതിന് പുറമേ, മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചില്ലര്‍ പാര്‍ട്ടി, ഭൂത്നാത് റിട്ടേണ്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിവരവധി ആരാധകരാണ് ഫഹദിനെ അഭിനന്ദിച്ചുള്ള നിതേഷിന്‍റെ ട്വീറ്റിന് മറുപടിയുമായി എത്തിയത്. ആരാധകരില്‍ ചിലര്‍ താരത്തിന്‍റെ മറ്റ് ചില ചിത്രങ്ങള്‍ കൂടി കാണാനായി നിതേഷിനിനോട് ആവശ്യപ്പെടുന്നുമുണ്ട്. 

Scroll to load tweet…