നിത്യാ മേനോൻ, ധനുഷിന്റെ നായികയായി അഭിനയിക്കുന്നു.

ധനുഷ് സ്വന്തം തിരക്കഥയില്‍ നായകനായി അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ നിത്യാ മേനോൻ ധനുഷിന്റെ നായികയായി അഭിനയിക്കുമെന്നാണ് പുതിയ വാര്‍ത്ത.

Add Asianetnews as a Preferred SourcegooglePreferred

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മിത്രൻ ജവഹര്‍ ആയിരിക്കും ധനുഷിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുക. ധനുഷ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ധനുഷിനും നിത്യാ മേനോനും പുറമേ മറ്റേതൊക്കെ താരങ്ങളാകും ചിത്രത്തിലെന്നും വ്യക്തമായിട്ടില്ല. അതേസമയം രാംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് നായകനാകുന്നുണ്ട്. ഒരു ആക്ഷൻ സിനിമയായിരിക്കും ഇത്.