മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. താൻ ആദ്യമായി വരച്ച ചിത്രമെന്ന് പറഞ്ഞ് നിത്യാ മേനോൻ കഴിഞ്ഞ ദിവസം ഫോട്ടോ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

നേരത്തെ ഞാൻ ഇവിടെ പറഞ്ഞതുപോലെ. ഞാൻ സ്‍കെച്ച് ചെയ്‍ത ആദ്യത്തെ ശരിയായ ചിത്രം. ഞാൻ ഇടം കൈ ഉപയോഗിക്കാൻ തീരുമാനിച്ചു. അത് ഒരുപാട് സ്വാഭാവികമായി. കോളാംബി എന്ന സിനിമയില്‍ ഞാൻ കലാകാരിയായിട്ടാണ് അഭിനയിച്ചത്. എനിക്ക് മുമ്പൊരിക്കലും ശരിക്കും വരയ്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് പോസ്റ്റ് ചെയ്യാൻ ഇന്ന് നല്ല ദിവസമാണ്. ഏവര്‍ക്കും ഗണേശ ചതുര്‍ത്ഥി ആശംസകള്‍ എന്നും ചിത്രം പങ്കുവെച്ച് നിത്യാ മേനോൻ എഴുതിയിരിക്കുന്നു.