മഹാഭാരതം സീരിയലിലെ കൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് പ്രശസ്തനായി. 

ഭോപ്പാല്‍: മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്ന എന്ന് പൊലീസില്‍ പരാതി നല്‍കി നടന്‍ നിതീഷ് ഭരദ്വാജ്. മുന്‍ ഭാര്യ സ്മിത ഗേറ്റിനെതിരെയാണ് നിതീഷ് ഭോപ്പാല്‍ പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. ബുധനാഴ്ച കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് നിതീഷ് മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ അഡീഷന്‍ ചീഫ് സെക്രട്ടറിയായ മുന്‍ ഭാര്യയ്ക്കെതിരെ പരാതി നല്‍കിയത് എന്നാണ് വിവരം. 

മഹാഭാരതം സീരിയലിലെ കൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് പ്രശസ്തനായി. മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ പത്മരാജന്‍റെ 'ഞാന്‍ ഗന്ധര്‍വ്വന്‍' സിനിമയിലെ ഇദ്ദേഹത്തിന്‍റെ വേഷവും ശ്രദ്ധേയമാണ്. 

നേരത്തെ ബന്ധം വേര്‍പ്പെടുത്തിയ സ്മിതയ്ക്കും നിതീഷിനും ഇരട്ടപെണ്‍കുട്ടികളാണ്. ഇവരെ കാണാന്‍ മുന്‍ ഭാര്യ അനുവദിക്കുന്നില്ലെന്നാണ് നിതീഷിന്‍റെ പരാതി. ദേവയാനി, ശിവരജനി എന്ന് പേരായ മക്കളെ നിതീഷ് കാണാതിരിക്കാന്‍ മുന്‍ ഭാര്യ സ്മിത അവരുടെ സ്കൂള്‍ അടിക്കടി മാറ്റുന്നുവെന്നും. ഇത് തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നുമാണ് പരാതിയില്‍ നിതീഷ് പറയുന്നത്. 

2009 ല്‍ വിവാഹിതരായ നിതീഷും സ്മിതയും 2019ലാണ് വിവാഹ മോചിതരായത്. മരണം പോലെ വേദനയുണ്ടാക്കുന്നത് എന്നാണ് ഒരിക്കല്‍ വിവാഹ മോചനം സംബന്ധിച്ച് നിതീഷ് പ്രതികരിച്ചത്. സ്മിതയും മക്കളും ഇന്‍ഡോറിലാണ് താമസിക്കുന്നത്. 

വിഷയത്തിൽ ഇടപെടണമെന്നും തന്‍റെ പെൺമക്കളെ കാണാന്‍ സാഹചര്യം ഒരുക്കുമെന്ന് ഉറപ്പാക്കണമെന്നും നിതീഷ് നല്‍കിയ പരാതിയില്‍ പറയുന്നു. അതേ സമയം ഭോപ്പാല്‍ കമ്മീഷ്ണര്‍ കേസ് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥയായി ഫാൽഗുനി ദീക്ഷിതിനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ബി ആർ ചോപ്രയുടെ ഹിറ്റ് ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍റെ വേഷത്തിലൂടെയാണ് നിതീഷ് പ്രശസ്തനായത്. വിഷ്ണുപുരാണ്‍, മോഹൻജൊ ദാരോ, കേദാർനാഥ്, സമന്തർ സീസണുകൾ 1-2 തുടങ്ങിയ മറ്റ് ജനപ്രിയ ഷോകളിലും സിനിമകളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

'വമ്പന്‍ ഓഫര്‍': 'കടകന്‍' ഗാനങ്ങള്‍ക്ക് ചുവടുവച്ചാല്‍ സൗജന്യ വിദേശ യാത്ര, ചെയ്യേണ്ടത് ഇത്ര മാത്രം

"വഴിയിൽ ഉപേക്ഷിച്ചു പോകരുത്": പ്രേക്ഷകരോട് പറഞ്ഞ് മമ്മൂട്ടി.!