മുടി മുറിച്ച് നിവേദ തോമസ്.

മലയാളത്തിന്റെ പ്രിയ താരമാണ് നിവേദ തോമസ്. ബാലതാരമായി വന്ന് ഇപോള്‍ മറ്റ് ഭാഷകളിലും തിളങ്ങുകയാണ് നിവേദ. ഒട്ടേറെ ഹിറ്റുകള്‍ നിവേദയ്‍ക്ക് സ്വന്തമായിട്ടുണ്ട്. ഇപോഴിതാ നിവേദയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നിവേദ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുടി മുറിച്ചതിന്റെ ഫോട്ടോയാണ് ഇത്.

രണ്ട് ഫോട്ടോകളാണ് നിവേദ പങ്കുവച്ചിരിക്കുന്നത്. മുടി മുറിച്ചതിന്റെയും നീണ്ട മുടിയുള്ളതിന്റെയും. എന്താണ് ഫോട്ടോയിലെ മറ്റ് വ്യത്യാസമെന്നറിയാൻ കാത്തിരിക്കൂവെന്നും നിവേദ പറയുന്നു. ഏതെങ്കിലും സിനിമയ്‍ക്ക് വേണ്ടിയാണോ മുടി മുറിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. നിവേദ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുടി മുറിച്ചപ്പോഴും സുന്ദരിയാണ് നിവേദ എന്ന് എല്ലാവരും പറയുന്നു.

വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് വെള്ളിത്തിരയിലെത്തിയത്.

കമല്‍ഹാസൻ, രജനികാന്ത്, വിജയ് തുടങ്ങി തെന്നിന്ത്യയിലെ മുൻനിര താരങ്ങളുടെയെല്ലാം ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്‍ത് തിളങ്ങിയിട്ടുണ്ട് നിവേദ തോമസ്.