പ്രഭാസ് നായകനാകുന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമാകാൻ നിവേത തോമസും.
രജനികാന്ത് നായകനായി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാറിലാണ് മലയാളി നടി നിവേത തോമസ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന സിനിമയിലും നിവേത പ്രധാന സ്‍ത്രീ കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നു.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും നിവേത തോമസ് അഭിനയിക്കുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥ നിവേത് തോമസിനെയും പറഞ്ഞുകേള്‍പ്പിച്ചു. നിവേതയ്‍ക്ക് കഥയില്‍ താല്‍പര്യമുണ്ട് എന്നുമാണ് വാര്‍ത്തകള്‍. വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും നിവേതയ്‍ക്ക്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായിരിക്കും ചിത്രം.
