Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നതില്‍ ഞെട്ടല്‍: നിവിന്‍ പോളി

മിന്നല്‍ മുരളി സിനിമയ്ക്കുവേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റാണ് ഇന്നലെ വൈകിട്ട് തകര്‍ക്കപ്പെട്ടത്. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. 

nivin pauly about attack on minnal murali set
Author
Thiruvananthapuram, First Published May 25, 2020, 8:15 PM IST

മിന്നല്‍ മുരളി എന്ന സിനിമയ്ക്കു വേണ്ടി കാലടി മണപ്പുറത്തു നിര്‍മ്മിച്ച സെറ്റ് തകര്‍ക്കപ്പെട്ടതില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് സംഭവിച്ചതില്‍ വലിയ ഞെട്ടലും ദു:ഖവുമുണ്ടായെന്ന് നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

"ഇത്തരത്തില്‍ ഗംഭീരമായൊരു സിനിമാ സെറ്റ് നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവിന്‍റെ കഠിനാധ്വാനവും നൂറുകണക്കിനു മനുഷ്യരുടെ മാസങ്ങള്‍ നീളുന്ന പ്രയത്നവും ആവശ്യമാണ്. മിന്നല്‍ മുരളി സംഘത്തിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം", നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

മിന്നല്‍ മുരളി സിനിമയ്ക്കുവേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റാണ് ഇന്നലെ വൈകുന്നേരം തകര്‍ക്കപ്പെട്ടത്. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയ പോളിനു വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്‍പിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയ കൊലക്കേസ് പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കാരി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പങ്കാളികളആയ നാലു പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ എല്ലാവരും തീവ്ര ഹിന്ദുത്വ സംഘടനകളായ അഖില ഹിന്ദു പരിഷത്തിന്‍റെയും ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരുമാണ്. 

Follow Us:
Download App:
  • android
  • ios