Asianet News MalayalamAsianet News Malayalam

അത് വ്യാജമാണ്; ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകള്‍ തന്റേതല്ലെന്ന് നിവിൻ പോളി

വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്.

nivin pauly inform he not in clubhouse
Author
Kochi, First Published Jun 2, 2021, 8:32 PM IST

താനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ തരം​ഗമായ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. ഇതിന് പിന്നാലെ ദുൽഖർ സൽമ്മാൻ, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ഇവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പേരിലും അപ്ലിക്കേഷനിൽ വ്യാജൻ എത്തിയെന്ന് അറിയിക്കുകയാണ് നടൻ നിവിൻ പോളി. 

ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ പേരിലുള്ള ഏതാനും അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. 

‘ഹലോ സുഹൃത്തുക്കളേ, ഞാൻ ക്ലബ്ബ് ഹൗസിൽ ഇല്ലെന്നും എന്റെ പേരിലുള്ള ഈ അക്കൗണ്ടുകൾ‌ വ്യാജമാണെന്നും ദയവായി ശ്രദ്ധിക്കുക. മറ്റേതെങ്കിലും പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചേരുകയാണെങ്കിൽ എല്ലാവരേയും അറിയിക്കുന്നതായിരിക്കും‘, എന്നാണ് നിവിൻ കുറിച്ചത്. 

വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്‍ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്. സാങ്കേതികവിദ്യയിലെ പുതുമകളെ വേഗത്തില്‍ സ്വാംശീകരിക്കുന്ന മലയാളികള്‍ ക്ലബ്ബ് ഹൗസിലെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios