Asianet News MalayalamAsianet News Malayalam

ഇനി നിവിന്റെ കാലം, ആൽപറമ്പിൽ ​ഗോപിയായി വിളയാട്ടം; ചിരിപ്പിച്ച് രസിപ്പിച്ച് 'മലയാളി ഫ്രം ഇന്ത്യ' സോം​ഗ്

ആൽപറമ്പിൽ ​ഗോപി എന്നാണ് മലയാളി ഫ്രം ഇന്ത്യയിൽ നിവിന്റെ കഥാപാത്ര പേര്. 

Nivin Pauly movie Malayalee From India World Malayalee Anthem song
Author
First Published Apr 20, 2024, 7:04 PM IST

നിവിൽ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ പ്രമോ സോം​ഗ് റിലീസ് ചെയ്തു. വേൾഡ് മലയാളി ആൻന്ദം എന്ന് പേരിട്ടിരിക്കുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് അക്ഷയ് ഉണ്ണികൃഷ്ണനും ജേക്സ് ബിജോയും ചേർന്നാണ്. 

മലയാളികളെ വർണിച്ച് കൊണ്ടുള്ള ഈ ​ഗാനം ഇതിനോടകം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നിവിൻ പോളിയുടെ ശക്തമായ തിരിച്ചു വരവാകും ഈ സിനിമ എന്നാണ് ഏവരും വിധി എഴുതുന്നത്. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലൂടെ വലിയ കം ബാക് നടത്തിയ നിവിൻ ഈ സിനിമയിൽ വൻ ഹൈപ്പ് സൃഷ്ടിക്കുമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്. ആൽപറമ്പിൽ ​ഗോപി എന്നാണ് മലയാളി ഫ്രം ഇന്ത്യയിൽ നിവിന്റെ കഥാപാത്ര പേര്. 

ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽലിസ്റ്റിൻ സ്റ്റീഫൻ ആണ് നിര്‍മ്മാണം. സൂപ്പർ ഹിറ്റ്‌ ചിത്രം 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജനഗണമനയുടെ തിരക്കഥയും ഷാരിസ് ആയിരുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് ഒരുങ്ങുന്നത്. ചിത്രം മെയ് ഒന്നിന് തിയറ്ററില്‍ എത്തും. 

ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ്  ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം.  കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്,  മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

വീട്ടിലും ഇങ്ങനെ ആണോ? സിബിനോട് കലിപ്പിച്ച് മോഹൻലാൽ, ചിരിക്കാതെ ചിരിച്ച് ജാസ്മിൻ, ശിക്ഷ എന്താകും ?

Latest Videos
Follow Us:
Download App:
  • android
  • ios