മൂത്തോന് ശേഷം നടനെന്ന നിലയില്‍ നിവിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയേക്കാവുന്ന മറ്റൊരു ചിത്രമാണ് തുറമുഖം. 

പിറന്നാൾ ദിനത്തിൽ തുറമുഖം സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് നിവിന്‍ പോളി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മീശ പിരിച്ച് കലിപ്പ് ലുക്കിലാണ് നിവിന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മൂത്തോന് ശേഷം നടനെന്ന നിലയില്‍ നിവിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയേക്കാവുന്ന മറ്റൊരു ചിത്രമാണ് തുറമുഖം. 

Scroll to load tweet…

കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തേ അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്‍റെ പുസ്തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം. നിവിന്‍ പോളിക്കൊപ്പം ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠ രാജന്‍, സുദേവ് നായര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.