നിവിൻ പോളിയുടെ മകന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍. 

മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയുടെ തുടക്കകാലത്തെ ചിത്രങ്ങളില്‍ മനോഹരമായ ചിരി ചര്‍ച്ചയാകാറുണ്ട്. പ്രണയ സിനിമകളിലാണ് മിക്കവാറും കുട്ടിത്തമുള്ള ആ ചിരിയുണ്ടാകാറ്. കുസൃതി നിറഞ്ഞ ചിരിയായിരിക്കും നിവിന്റെ മുഖത്ത്. അതേ ചിരിയുണ്ടെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയ നിവിൻ പോളിയുടെ മകന്റെ പുതിയ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

നിവിൻ പോളിയുടെ മകനായ ദാവീദ് പോളിയുടെ ജന്മദിനമാണ് ഇന്ന്. മകന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ആണ് നിവിൻ പോളി ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജൂനിയര്‍ നിവിൻ പോളി തന്നെയെന്നും ഫോട്ടോ കോപ്പിയാണെന്നും ആരാധകര്‍ പറയുന്നു.

റോസ് ട്രീസ എന്ന മകളും നിവിൻ പോളിക്ക് ഉണ്ട്.

റിന്ന ജോയ് ആണ് നിവിൻ പോളിയുടെ ഭാര്യ.