Asianet News MalayalamAsianet News Malayalam

നിവിൻ പോളിയുടെ 'സാറ്റര്‍ഡേ നൈറ്റി'ലെ ഗാനം പുറത്തുവിട്ടു

നിവിൻ പോളി നായകനാകുന്ന ചിത്രത്തിലെ ഗാനം പുറത്ത്.

Nivin Pauly starrer film Saturday Night song out
Author
First Published Sep 29, 2022, 7:30 PM IST

നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന പുതിയ ചിത്രമാണ് 'സാറ്റര്‍ഡേ നൈറ്റ്'. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു കോമഡി എന്റര്‍ടെയ്‍നര്‍ ആയിരിക്കും ചിത്രം. 'സാറ്റര്‍ഡേ നൈറ്റിലെ' ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

'നിലാത്തുമ്പി നീ' എന്ന ഗാനമാണ് പുറത്തിട്ടിരിക്കുന്നത്. ജേക്ക്സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന.

വിനായക അജിത്ത് ആണ് നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

അസ്‌ലം കെ പുരയിൽ  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി എന്നിവരാണ്. ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍. മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Read More: 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

Follow Us:
Download App:
  • android
  • ios