ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദിയറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി

കൊച്ചി: മലയാളക്കരയിലും തമിഴകത്തും വന്‍ വിജയം നേടിയ ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിനൊപ്പം മലര്‍ മിസായെത്തിയ തമിഴ് പെണ്‍കൊടിയും ആരാധകരുടെ നിറഞ്ഞ കയ്യടി നേടിയിരുന്നു. മലയാളത്തിലെ മികച്ച് നായിക കഥാപാത്രങ്ങള്‍ക്കൊപ്പം സായി പല്ലവിയുടെ മലര്‍ എന്ന വേഷവും കൂട്ടി വായിക്കപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ പ്രേമത്തിലെ മലരിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി. പ്രേമത്തിലെ ചിത്രത്തിനൊപ്പമാണ് നിവിന്‍റെ സന്ദേശം. മികച്ചൊരു വര്‍ഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിന്‍ അനുഗ്രഹവും പങ്കുവച്ചു.

ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദിയറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി. എന്തായാലും ട്വിറ്ററില്‍ ആരാധകര്‍ വലിയ ആഘോഷമാക്കുകയാണ് നിവിന്‍റെ ആശംസയും സായിയുടെ മറുപടിയും.

Scroll to load tweet…
Scroll to load tweet…