'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. 

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് . നയൻതാരയും കുഞ്ചാക്കോ ബോബനും ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിഴല്‍ ഏപ്രില്‍ ആദ്യവാരം തിയറ്ററില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. ത്രില്ലര്‍ ​ഗണത്തിൽ പെടുന്നതാണ് ചിത്രം. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. 

Stay in the shadows to see the light!! .....NIZHAL.....

Posted by Kunchacko Boban on Saturday, 20 March 2021

സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എസ് സഞ്ജീവ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്. സംഗീതം സൂരജ് എസ് കുറുപ്പ്. 

സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തിലെത്തിയ 'അഞ്ചാം പാതിരാ'യ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ത്രില്ലര്‍ ആണിത്. നയന്‍താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.