'ഞാൻ കർണ്ണൻ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നു. സ്വാർത്ഥതയും പണാസക്തിയും മൂലം ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളാണ് ഡോ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ചർച്ച ചെയ്യുന്നത്.

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ 'ഞാന്‍ കര്‍ണ്ണന്‍' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു 'ഞാന്‍ കര്‍ണ്ണന്‍'. ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് 'ഞാന്‍ കര്‍ണ്ണന്‍റെ' രണ്ടാം ഭാഗത്തിന്‍റെ സംവിധാനം. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എം ടി അപ്പന്‍റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി. സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ച് ഉരുകി തീരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട്. സ്വാര്‍ത്ഥതയും പണാസക്തിയും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇങ്ങനെ കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന അതി വൈകാരിക മുഹൂര്‍ത്തങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായിക പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പന്‍ പറഞ്ഞു.

അഭിനേതാക്കള്‍- ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ.ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിൻ ജീവൻ ,രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ജിബിൻ ടി ജോർജ്, ബേബി ശ്രിയാ പ്രദീപ്, സാവിത്രി പിള്ള, തുടങ്ങിയവർ. ബാനർ - ശ്രിയാ ക്രിയേഷൻസ്, സംവിധാനം- ഡോ: ശ്രീചിത്ര പ്രദീപ്, നിർമ്മാണ - പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം- എം ടി അപ്പൻ, ക്യാമറ- ഹാരി മാര്‍ട്ടിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനീഷ് സിനി, സബിന്‍ ആന്‍റണി, സനീഷ് ബാല, മേക്കപ്പ്- മേരി, തോമസ്, കോസ്റ്റ്യൂം സ്റ്റെഫി എം എക്സ്, കൊറിയോഗ്രാഫര്‍- രാഖി പാർവ്വതി, പി.ആർ ഒ- പി.ആർ. സുമേരൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming