ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമായ മിസ്റ്റര്‍ ലോക്കലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 17ന് ആയിരിക്കും റിലീസ് ചെയ്യുക. ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്ന് ശിവകാര്‍ത്തികേയൻ പറയുന്നു. മദ്യപാന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകില്ലെന്നും ശിവകാര്‍ത്തികേയൻ പറഞ്ഞു. എം രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാര്‍ രംഗങ്ങളോ, മദ്യപിച്ചിട്ടുള്ള തമാശരംഗങ്ങളോ ചിത്രത്തിലുണ്ടാകില്ല. സിനിമയുടെ കഥയ്‍ക്ക് ആവശ്യവുമില്ല.  രാജേഷ് സര്‍ അത്തരം രംഗങ്ങള്‍ ചേര്‍ക്കണമെന്ന് ആലോചിച്ചിട്ടുമുണ്ടാകില്ല. കാരണം ഞാനുമായാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. കുടുംബപ്രേക്ഷകര്‍ ആണ് സിനിമ കാണാൻ വരുന്നത് എന്നാണ് ഞങ്ങള്‍ കരുതുന്നത്.  അവര്‍ക്കായുള്ള സിനിമയാണ്. സിനിമയിലെ നായകൻ ഉത്തരവാദിത്ത ബോധമുള്ളയാളാണ്. മധ്യവര്‍ഗ്ഗ കുടുംബത്തിലെ ആളാണ്- ശിവകാര്‍ത്തികേയൻ പറയുന്നു.  നയൻതാരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദിനേഷ് കൃഷ്‍ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം വാസുവായിരുന്നു സംവിധാനം ചെയ്‍തത്.