നൂറിൻ ഷെരീഫ് പങ്കുവെച്ച  വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. 

അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് നൂറിൻ ഷെരീഫ്. നൂറിൻ ഷെരീഫിന് ആദ്യ ചിത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാനായി. നൂറിൻ ഷെരീഫിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ ഒരു നൂറിൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ഒരു ഡാൻസ് റിഹേഴ്‍സലിന്റെ വീഡിയോ ആണ് നൂറിൻ പങ്കുവെച്ചത്. അല്ലേലും എനിക്ക് സിംപിള്‍ സ്റ്റെപ്പ് പറ്റില്ല. മറന്നുപോകും എന്നുമാണ് വീഡിയോയ്‍ക്ക് നൂറിൻ ഷെരീഫ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

ഫഹിം സഫര്‍ ആണ് നൂറിന്റെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ഒരു അഡാര്‍ ലവ് ചിത്രത്തില്‍ നായിക കഥാപാത്രമായിട്ടുതന്നെയാണ് നൂറിൻ ഷെരീഫ് അഭിനയിച്ചത്.