കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തകളാണ് ആശങ്കയുണ്ടാക്കുന്നത്. ഇങ്ങനെ വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് ആരെങ്കിലും മുമ്പ് വിചാരിച്ചിരുന്നോ? അത്തരമൊരു ആലോചനയുമായി ചെറിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നൂറിൻ ഷെരീഫ്.

നൂറിൻ ഷെരീഫ് ഒരു കാര്യങ്ങളും പ്ലാൻ ചെയ്യുകയാണ്. അപ്പോള്‍ നൂറിൻ ഷെരീഫിന്റെ ഫ്യൂച്ചര്‍ വന്ന് ഓരോ കാര്യം മുന്നറിയിപ്പ് നല്‍കുന്നതാണ്. വീഡിയോയ്‍ക്ക് ഒട്ടേറെപ്പേര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാവിയില്‍ വീട്ടില്‍തന്നെ ഇരിക്കേണ്ടി വരുന്ന കാലമുണ്ടാകുമെന്നാണ് നൂറിൻ ഷെരീഫിന്റെ ഭാവി മുന്നറിയിപ്പ് നല്‍കുന്നത്. നൂറിൻ തന്നെയാണ് രണ്ട് വേഷങ്ങളും അഭിനയിച്ചിരിക്കുന്നത്. നൂറിൻ ഷെരീഫ് തന്നെയാണ് വീഡിയോയുടെ  എല്ലാക്കാര്യങ്ങളും ചെയ്‍തിരിക്കുന്നത്.