ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പുതിയ നായികമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടിയാണ് നൂറിൻ ഷെരീഫ്. നൂറിൻ ഷെരീഫിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  സിനിമയില്‍ സജീമാകുന്ന നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിൻ ഷെരീഫിന്റെ ഫോട്ടോ.

രണ്ട് കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്‍ത ഫോട്ടോ. എന്റെ ജീവിതത്തില്‍ നീയുള്ളതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ- നൂറിൻ ഷെരീഫ് എഴുതുന്നു. എന്നാല്‍ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിൻ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല. വെള്ളേപ്പമാണ് നൂറിൻ ഷെരീഫിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.