Asianet News MalayalamAsianet News Malayalam

'നുണക്കുഴി'യുമായി ബേസിൽ ജീത്തു ജോസഫ് കൂട്ട്കെട്ട്; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

കൂമന് ശേഷം ജീത്തു ജോസഫ് കെ ആർ കൃഷ്ണകുമാർ ടീം ഒന്നിക്കുന്ന 'നുണക്കുഴി ' ഷൂട്ടിംഗ് ആരംഭിച്ചു. നായകനായി ബേസിൽ ജോസഫ്

Nunakuzhi jeethu joseph basil joseph film shootong started vvk
Author
First Published Nov 7, 2023, 3:08 PM IST

കൊച്ചി: ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം 'നുണക്കുഴി ' ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിൽ നടന്ന പൂജക്ക്‌ ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ' നുണക്കുഴിയുടെ ' ടൈറ്റിൽ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കെ ആർ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്. 'കൂമൻ ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

 ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് 'നുണക്കുഴി ' . സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരെ നേടിയ സംവിധായകൻ ജീത്തു ജോസഫും യുവനായകന്മാരിൽ ശ്രദ്ധേയനായ ബേസിൽ ജോസഫും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയാണ്.
 പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറിസും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ്. 

സതീഷ് കുറുപ്പ് ചായാഗ്രഹണം നിർവഹിക്കുന്നു. വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മോഹൻലാൽ നായകനാകുന്ന നേര് എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെതായി അടുത്തതായി പുറത്ത് വരാനുള്ളത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിയാണ് 'നുണക്കുഴി' യുടെ ഷൂട്ടിംഗ് നടക്കുക. സഹിൽ ശർമയാണ് സഹ നിർമ്മാതാവ്. സൂരജ് കുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. 

എഡിറ്റർ - വിനായക് വി എസ്, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, മ്യൂസിക് ഡയറക്ടർ - ജയ് ഉണ്ണിത്താൻ, മേക്ക് അപ് - രതീഷ് വി, പ്രൊഡക്ഷൻ ഡിസൈനെർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

രംഗരായ ശക്തിവേല്‍ നായ്ക്കരും, വേലു നായ്ക്കരും തമ്മിലെന്ത്?: കമല്‍ മണിരത്നം സിനിമ പ്രഖ്യാപനത്തില്‍ വന്‍ ചര്‍ച്ച

'നീ എപ്പോഴും ഒരത്ഭുതമായി തോന്നുന്നു', വേദികയോട് സിദ്ധുവിന്‍റെ കളിതമാശ.!

Asianet News Live

Follow Us:
Download App:
  • android
  • ios