മാര്‍ച്ച് 30ന് ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് തീ വെക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. പേര് വെളിപ്പെടുത്താത്ത 'യഷ് ആരാധകന്റെ' പേരിലുള്ള കത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു ലഭിച്ചത്.
ഷിവമോഗ : കന്നടയില്‍ നിന്നുള്ള മാസ് എന്‍ട്രഡ്രൈനറായിരുന്നു യാഷ് നായകനായെത്തിയ കെജിഫ്. കോളാര്‍ സ്വര്‍ണ്ണ ഖനിയിലെ തൊഴിലാളികളുടെ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മോസ്റ്റ് വാന്‍ഡഡ് ക്രിമിനലിന്‍റെ കഥ പറയുന്ന ചിത്രം എന്നാല്‍ ഇപ്പോള്‍ ഒരു ഭീഷണിയുടെ പേരിലാണ് വാര്‍ത്തകളില്‍ നിറയുന്നത്.
മാര്‍ച്ച് 30ന് ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് തീ വെക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. പേര് വെളിപ്പെടുത്താത്ത 'യഷ് ആരാധകന്റെ' പേരിലുള്ള കത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കായിരുന്നു ലഭിച്ചത്.
'മാര്‍ച്ച് 30ന് കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും', എന്നായിരുന്നു കത്തിലെ ഭീഷണി സന്ദേശം. മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്‍റെ (മെസ്‌കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്.
കോണ്‍ഗ്രസ് പിന്തുണ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുന്‍ കാല നടി സുമലത പ്രഖ്യാപിച്ചിരുന്നു. സുമലതയെ പിന്തുണയ്ക്കാന്‍ കന്നടയിലെ പ്രഖുമ നടീ നടന്മാര്‍ എത്തിയിരുന്നു. യാഷായിരുന്നു ഇതിലെ പ്രധാന ആകര്‍ഷണ കേന്ദ്രം.
ഇതേ തുടര്‍ന്ന് യാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നിരുന്നു. എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാസ്വാമിക്കെതിരേയാണ് സുമലത മത്സരിക്കുന്നത്.
