കൊച്ചിയിലെ യുവാക്കളുടെ കൂട്ടായ്മയായ ഓഹോ സ്‌പേസ്, ദൈനംദിന ജീവിതത്തിലെ നർമ്മ നിമിഷങ്ങളെ വീഡിയോകളിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നു.
കൊച്ചി: കൊച്ചിയിലെ കുറച്ചു യുവാക്കൾ ചേർന്ന് ദൈനം ദിന ജീവിതത്തിലെ നുറുങ്ങു നിമിഷങ്ങളും സംഭവങ്ങളും നർമ്മവും ചേർത്ത് ചെറിയ കഥകളായി അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് ഓഹോ സ്‌പേസ് എന്ന സോഷ്യല്‍ മീഡിയ പേജ്.
ഒട്ടും അതിഭാവുകത്വം ഇല്ലാത്ത റീലുകളും വീഡിയോകളും കൊണ്ട് വെറും 9 മാസം കൊണ്ട് യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചേർന്ന് 3 ലക്ഷത്തിലധികം സബ്സ്ക്രൈബേർസും 300 മില്യൺ കാഴ്ചക്കാരിലേക്കും എത്താൻ ഈ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ഓഹോ സ്പേസ് മാതൃകമ്പനിയായ സ്ക്രീന്‍സ്പേസ് ഇനവേഷന്‍ എന്ന കമ്പനിക്ക് കൊച്ചിയിലെ രുചിയിടങ്ങളും വാർത്തകളും വിവരങ്ങളും അറിയിക്കുന്ന കൊച്ചി ടോപ്പിക്സ് എന്നൊരു പേജുമുണ്ട്.
കൊച്ചിയിലെ മീഡിയ ഹൗസുകളിൽ പ്രവർത്തന പരിചയമുള്ള മനു സേവ്യർ ആണ് ഓഹോ സ്‌പേസിന്റെ തലവന്‍. പ്രശസ്ത യൂട്യൂബ് ചാനലുകളുടെ രചിതാവ് എന്ന നിലയില്‍ പരിചിതനായ എൽസൻ ബിസ്വാസ് ആണ് ക്രിയേറ്റിവ് ഹെഡ്.
എലിസബത് തോമസ്, സ്മൃതി പ്രശാന്ത്, ജഗത് കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ക്യാമറ അതുൽ കൃഷ്ണ, എഡിറ്റര്‍ ജിഷ്ണു മീഡിയ റിലേഷൻസ് മിഥുൻ ജോസ്. കൂടുതൽ വെബ് സീരിസുകളും ലോങ്ങ് ഫോം കണ്ടന്റുകളും ഓഹോ സ്‌പെസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

