പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്‍റെ വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രം

ഹണി റോസിനെ അഭിനയിപ്പിച്ച് ചങ്ക്സ് 2 സംവിധാനം ചെയ്യണമെന്ന് തനിക്ക് നിരവധി മെസേജുകള്‍ വരുന്നതാണ് സംവിധായകന്‍ ഒമര്‍ ലുലു. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തെത്തിയ സിനിമയാണ് ചങ്ക്സ്. നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിനെ പ്രശംസിച്ചുകൊണ്ട് ഒമര്‍ ലുലു ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസിനെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചങ്ക്സ് 2 വേണമെന്ന ആരാധക ആവശ്യത്തെക്കുറിച്ച് ഒമര്‍ ലുലു പറയുന്നത്.

"ഇപ്പോ അടുത്ത് ഫേസ്ബുക്കില്‍ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എന്‍റര്‍ടെയ്നര്‍ ആണ് ലാലേട്ടന്‍റെ മോൺസ്റ്റർ. ഹണി റോസും അടിപൊളി ആയിട്ടുണ്ട്", എന്നാണ് മോണ്‍സ്റ്ററിനെക്കുറിച്ച് ഒമര്‍ ലുലു കുറിച്ചത്. മോണ്‍സ്റ്ററില്‍ താന്‍ അവതരിപ്പിച്ച ബാമിനി എന്ന കഥാപാത്രം നല്‍കുന്ന പ്രതീക്ഷയെക്കുറിച്ച് ചിത്രത്തിന്‍റെ റിലീസിന് മുന്‍പും ശേഷവും ഹണി റോസ് പറഞ്ഞിരുന്നു.

ALSO READ : ആ പ്രോജക്റ്റ് ഇനി ഒഫിഷ്യല്‍; മോഹന്‍ലാല്‍- ലിജോ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

വളരെ സന്തോഷം. മൂന്ന് വർഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നത്. അതും ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നു. മോഹൻലാൽ സാറിനൊപ്പം മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയിട്ടുള്ളൊരു കഥാപാത്രം വേറെയില്ല. മികച്ച രീതിയിൽ പെർഫോം ചെയ്യാനായി എന്ന് വിശ്വസിക്കുന്നു. നന്ദി പറയാനുള്ളത് മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ്. എല്ലാവരും സിനിമ കാണണം. തീർച്ചയായും സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും. വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ആയിരിക്കും ഇത്, എന്നായിരുന്നു മോണ്‍സ്റ്റര്‍ ആദ്യ പ്രദര്‍ശനത്തിനു ശേഷമുള്ള ഹണി റോസിന്‍റെ വാക്കുകള്‍.