ഡെന്നിസ് ജോസഫ് ഏറ്റവും ഒടുവില്‍ എഴുതിയ തിരക്കഥയാണ് പവര്‍ സ്റ്റാറിന്റേത്. 

ബാബു ആന്റണി വൻ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണം സിനിമ ചിത്രീകരണം വൈകിയിരുന്നു. ഇപോഴിതാ സിനിമയെ കുറിച്ച് അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് ഒമര്‍ ലുലു.

ഡെന്നിസ് ജോസഫ് ഏറ്റവും ഒടുവില്‍ എഴുതിയ തിരക്കഥയാണ് പവര്‍ സ്റ്റാറിന്റേത്. ഡെന്നിസ് ജോസഫ് അടുത്തിടെ അന്തരിച്ചതിനാല്‍ സിനിമ നടക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. സിനിമ ഉടൻ തുടങ്ങിയേക്കുമെന്നാണ് ഇപോഴുള്ള സൂചന. ഇന്നലെ ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് വാങ്ങി, എന്റെ ജീവതത്തില്‍ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവും എല്ലാമെന്നാണ് ഒമര്‍ ലുലു എഴുതിയിരിക്കുന്നത്.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനാകുന്ന സിനിമ എന്ന നിലയില്‍ തന്നെയാണ് പവര്‍ സ്റ്റാര്‍ വാര്‍ത്തകളില്‍ ശ്രദ്ധേയമായത്. 

മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.