ചെമ്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. 

പുനലൂരിൽ ഇരുപത്തി രണ്ടുകാരി ആത്മഹത്യ ചെയ്ത വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. 'ഇത് വരേ കണ്ടിട്ടില്ല പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി' എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'നമ്മുക്ക് കരച്ചിൽ വന്നാൽ കരയുക സന്തോഷം വന്നാൽ ചിരിക്കുക എന്ത് വിഷമം ഉണ്ടെങ്കില്ലും ആരോട് ഏങ്കില്ലും ഷെയർ ചെയ്യുക. നമ്മുടെ കർമ്മത്തിൽ അടിയുറച്ച് വിശ്വസിക്കുക പ്രപഞ്ചം നമ്മളെ കൈവിടില്ല' എന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റും ചെയ്തിട്ടുമുണ്ട്.

ചെമ്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona