സഡക് 2വിന് എതിരെ പ്രതിഷേധം നടക്കുമ്പോള്‍ പഴയൊരു കാര്യം ഓര്‍മിപ്പിക്കുകയാണ് ഒമര്‍ ലുലു.


മഹേഷ് ഭട്ട് സംവിധാനം ചെയ്‍ത പുതിയ സിനിമയായ സഡക്ക് 2ന് എതിരെ ഡിസ്‍ലൈക്ക് പ്രതിഷേധം നടക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് സംവിധായകൻ ഒമര്‍ ലുലു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമറിന്റെ സംവിധാനത്തില്‍ എത്തിയ അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എതിരെയും ഡിസ്‍ലൈക്ക് ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോയാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഒമര്‍ ലുലുവിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു സഡക് 2ന് എതിരെ പ്രതിഷേധം ഉണ്ടാകാൻ കാരണം. മഹേഷ് ഭട്ടിന് എതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സഡക് 2ല്‍ ആലിയ ഭട്ട് ആണ് നായിക.