ചിരഞ്‍ജീവിക്ക് ജന്മദിന ആശംസകളുമായി മകൻ രാംചരണ്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ചിരഞ്‍ജീവി. ചിരഞ്‍ജിവിയുടെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ താരങ്ങളാണ് ചിരഞ്‍ജീവിയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മനോഹരമായ വീഡിയോയുമായിട്ടാണ് ചിരഞ്‍ജീവിയുടെ മകനും നടനുമായ രാംചരണ്‍ ആശംസകള്‍ നേരുന്നത്.

View post on Instagram

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആചാര്യ എന്ന സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് വീഡിയോ. കാട്ടിലേക്ക് ചിത്രീകരണത്തിന് പോകുന്ന ഇരുവരെയും വീഡിയോയില്‍ കാണാം. അച്ഛൻ ചിരഞ്‍ജീവിക്ക് ഒപ്പമുള്ള ഓരോ നിമിഷവും വളരെ പഠനാര്‍ഹമായതാണ് എന്ന് രാം ചരണ്‍ പറയുന്നു. അച്ഛന് ജന്മദിന ആശംസകളും നേരുന്നു രാം ചരണ്‍.

നിരഞ്‍ജൻ റെഡ്ഡിയാണ് ആചാര്യ സിനിമ നിര്‍മിക്കുന്നത്.

കൊരടാല ശിവയാണ് ആചാര്യ ചിത്രം സംവിധാനം ചെയ്യുന്നത്.