എന്റെ നല്ല പാതി. തീർച്ചയായും ഇവിടെ മറുപാതി അപ്രസക്തമാണ്. അതുകൊണ്ടുതന്നെ കാണാനുമാകില്ല എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായിട്ട് എഴുതിയിരിക്കുന്നത്.

ഹിന്ദി സിനിമ ലോകത്തെ ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. സിനിമാ വിശേഷങ്ങള്‍ക്കു പുറമേ വ്യക്തിപരമായ ഫോട്ടോകളും അമിതാഭ് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. പല ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഭാര്യ ജയാ ബച്ചന്റെ ഒരു അപൂര്‍വ ഫോട്ടോ പങ്കുവച്ചിരിക്കുയാണ് അമിതാഭ് ബച്ചൻ.

Scroll to load tweet…

ജയ ബച്ചന്റെ ഒരു പഴയ ഫോട്ടോയാണ് അമിതാഭ് ബച്ചൻ പങ്കുവച്ചിരിക്കുന്നത്. എപ്പോഴാണ്, എവിടെ നിന്നാണ് ഫോട്ടോ എടുത്തതത് എന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കിയിട്ടില്ല. എന്റെ നല്ല പാതി. തീർച്ചയായും ഇവിടെ മറുപാതി അപ്രസക്തമാണ്. അതുകൊണ്ടുതന്നെ കാണാനുമാകില്ല എന്നാണ് അമിതാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായിട്ട് എഴുതിയിരിക്കുന്നത്. 1973 ജൂണിലായിരുന്നു അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹിതരായത്. ഷോലെ, അഭിമാൻ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കി ആൻഡ് ക എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചനും ജയാ ബച്ചനുമായിട്ടു തന്നെയായിരുന്നു ചിത്രത്തില്‍ താരങ്ങള്‍ എത്തിയത്. അതേസമയം ആദ്യമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് അമിതാഭ് ബച്ചൻ. ഉയര്‍ന്ധ മനിതൻ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.