'പൊന്നോണ പൂപ്പൊലി' എന്ന പേരിലാണ് ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളുടെ പാക്കേജ്

ഓണദിനങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന പ്രത്യേക ചലച്ചിത്രങ്ങളുടെ ലിസ്റ്റ് ഏഷ്യാനെറ്റ് പ്രഖ്യാപിച്ചു. 'പൊന്നോണ പൂപ്പൊലി' എന്ന പേരിലാണ് ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളുടെ പാക്കേജ്. ഏഴ് ചിത്രങ്ങളാണ് വിവിധ ഓണദിനങ്ങളിലായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

വണ്‍- മമ്മൂട്ടി കേരള മുഖ്യമന്ത്രി 'കടയ്ക്കല്‍ ചന്ദ്രനാ'യെത്തുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രം. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്.

ദൃശ്യം 2- ജീത്തു ജോസഫിന്‍റെ രചനയിലും സംവിധാനത്തിലും 'ജോര്‍ജുകുട്ടി'യുടെ രണ്ടാംവരവ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 19ന് എത്തിയ ചിത്രം പാന്‍-ഇന്ത്യന്‍ ഹിറ്റ് ആയിരുന്നു.

YouTube video player

ജോജി- 'മഹേഷിന്‍റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ച ചിത്രം. ആമസോണ്‍ പ്രൈമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ചിത്രത്തിന്‍റെ രചന ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.

YouTube video player

പരമപദം വിളയാട്ട്- കെ തിരുജ്ഞാനത്തിന്‍റെ സംവിധാനത്തിലെത്തിയ തമിഴ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം. തൃഷ നായികയായ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്.

YouTube video player

ടെഡി- ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്‍ത തമിഴ് ഫാന്‍റസി ആക്ഷന്‍ ചിത്രം. ആര്യയും സയേഷയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു.

YouTube video player

നായാട്ട്- ഷാഹി കബീറിന്‍റെ രചനയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത സര്‍വൈവല്‍ ത്രില്ലര്‍. ജോജു ജോര്‍ജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പിന്നീട് ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു.

YouTube video player

ദി പ്രീസ്റ്റ്- മമ്മൂട്ടിയെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ മിസ്റ്ററി ചിത്രം. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona