കാംപസുകളെ ഇളക്കിമറിച്ച പ്രണയചിത്രം. കുഞ്ചാക്കോ ശാലിനി ജോഡികളുടെ മറ്റൊരു ഹിറ്റ് ചിത്രം, അതായിരുന്നു നിറം. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒക്ടോബര്‍ 27നാണ് നിറം തിയേറ്ററുകളിലെത്തിയത്.  തിയേറ്ററുകളില്‍ ആഘോഷമായിരുന്ന ചിത്രം വീണ്ടും റിലീസിനൊരുങ്ങുകയാണ്. 

ഒക്ടോബര്‍ 27ന് കുഞ്ചാക്കോ ബോബന്‍റെ ജന്മദിനത്തിലാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. ചാക്കോച്ചന്‍ ലവേഴ്സ് , ചാക്കോച്ചന്‍ ഫ്രണ്ട്സ്  എന്നീ സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന ഷോയുടെ സന്തോഷം പ്രിയയാണ് പങ്കുവച്ചത്. ആലപ്പുഴ റെയ്ബാന്‍ തിയേറ്ററിലാണ് ഷോ. പ്രത്യേക  ഷോ സംഘടിപ്പിക്കുന്നത്  കാന്‍സര്‍ ബാധിതരായ കിടപ്പിലായ യുവതിയുടെ ചികിത്സാര്‍ത്ഥമാണ്.

കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം ശത്രുഘ്നന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ജോമോള്‍, ശാലിനി, ബോബന്‍ ആലംമൂടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലാലു അലക്സ് ദേവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.