റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി
കൊച്ചി: സംവിധായകൻ റാഫിയുടെ മകൻ മുബിൻ റാഫി വെള്ളിത്തിരയിലെ നായകനായെത്തുന്നു. റാഫിയുടെ തന്നെ തിരക്കഥയിൽ നാദിര്‍ഷാ സംവിധാനം ചെയ്യുന് 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രത്തിലാണ് മുബിൻ നായകനായെത്തുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിക്കുന്ന ചിത്രം നാളെ (മെയ് 31) തീയറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നാദിർഷാ - റാഫി കൂട്ടുകെട്ട് ഇതാദ്യമായാണെന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷ അവതരിപ്പിക്കുകയാണ്. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ.
