Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ദുരന്തഭൂമിയില്‍ കൈത്താങ്ങായി വിശ്വശാന്തി ഫൗണ്ടേഷനൊപ്പം ഓപ്പറേഷന്‍ റാഹത്ത് ടീമും

ദുരിതബാധിതര്‍ക്ക് വീടുകള്‍ വച്ചുകൊടുക്കാനുള്ള പ്രാരംഭ ചര്‍ച്ചയുടെ ഭാഗമായിക്കൂടിയാണ് ഓപ്പറേഷന്‍ റാഹത്ത് സംഭവസ്ഥലത്ത് എത്തിയത്.

Operation Rahat team along with Vishwashanthi Foundation lend a helping hand
Author
First Published Aug 4, 2024, 12:43 PM IST | Last Updated Aug 4, 2024, 12:42 PM IST

കൊച്ചി: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടലില്‍ വീടും സര്‍വവും നഷ്ടമായ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മുണ്ടക്കൈയിലെത്തി മേജര്‍ രവി ചിത്രം ഓപ്പറേഷന്‍ റാഹത്തിന്‍റെ ടീമും. വിശ്വശാന്തി ഫൗണ്ടേഷനുമായി കൈകോര്‍ത്താണ് ഓപ്പറേഷന്‍ റാഹത്ത് ടീം സഹായപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പം വയനാട്ടില്‍ എത്തിയിരുന്നു.

എല്ലാം നഷ്ടപ്പെട്ട ദുരിതബാധികര്‍ക്ക് സഹായമായി ഓപ്പറേഷന്‍ റാഹത്ത് ടീം മുണ്ടക്കൈയില്‍ എത്തിയത് ദുരിതബാധിതരെ കൂടുതല്‍ സഹായിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷ. ദുരിതബാധിതര്‍ക്ക് വീടുകള്‍ വച്ചുകൊടുക്കാനുള്ള പ്രാരംഭ ചര്‍ച്ചയുടെ ഭാഗമായിക്കൂടിയാണ് ഓപ്പറേഷന്‍ റാഹത്ത് സംഭവസ്ഥലത്ത് എത്തിയത്.

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓപ്പറേഷന്‍ റാഹത്ത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം ശരത് കുമാറാണ്. മോഹന്‍ലാലും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് സൂചനകളുണ്ട്. 

തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്വേഗവും ആക്ഷനും നിറഞ്ഞ ഒരു ചിത്രമായാണ് ഓപ്പറേഷന്‍ റാഹത്ത് ഒരുങ്ങുന്നത്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പരീക്ഷിത്ത് ആർ എസ്, വൈശാഖ് രാമൻ. വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: സുജിത്ത്രാഘവ്. എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ. : കാർത്തിക് ഗാരിമെല്ല. 

ആക്ഷൻ ഡയറക്ടർ : കേച്ച ഖെമ്പകട്ടെ .മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, വിഎഫ്ക്സ് : മെയിൻഡ്സ്റ്റ്യൻസ്റ്റുഡിയോസ്. ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ്‌ കടകം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.

'ഇത് പതിനഞ്ചാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്, വയനാടിനെ ഓര്‍ക്കുമ്പോള്‍ സന്തോഷത്തോടെയല്ല ഇത് വാങ്ങുന്നത്'

വയനാടിന്‍റെ വേദനയിൽ പങ്ക് ചേരുന്നു; 'താനാരാ' റിലീസ് വീണ്ടും നീട്ടി വെച്ചു, പുതിയ റിലീസ് ഡേറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios