തലൈവർ 170ൽ മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ട്. 

നപ്രീതിയിൽ എന്നും സിനിമാ താരങ്ങൾ തന്നെ ആകും മുന്നിൽ. അതുകൊണ്ട് തന്നെ പ്രിയ നടി-നടന്മാരിൽ ആരാകും ഒന്നാം സ്ഥാനത്ത് എന്നറിയാൽ ജനങ്ങൾക്ക് എന്നും ആകാംക്ഷയും കൗതുകവുമാണ്. ഇപ്പോഴിതാ സെപ്റ്റംബറിൽ ജനപ്രീതിയിൽ മുന്നിലുള്ള മലയാള നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. 

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയും മൂന്നാം സ്ഥാനത്ത് ശോഭനയും ആണ്. ഇതാദ്യമായി പട്ടികയിൽ കാവ്യ മാധവും ഇടം നേടിയിട്ടുണ്ട്. സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ കാവ്യ സജീവമാണ്. 

ജനപ്രീതിയിൽ മുന്നിലുള്ള മലയാള നടിമാർ

1- മഞ്ജു വാര്യർ
2- ഐശ്വര്യ ലക്ഷ്മി
3-ശോഭന
4-കാവ്യ മാധവൻ
5- കല്യാണി പ്രിയദർശൻ

അതേസമയം, മലയാള നടന്മാരിൽ ഏറ്റവും മുന്നിലുള്ളത് മോഹൻലാൽ ആണ്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയും മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസും ആണ്. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. തമിഴില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നടി നയന്‍താരയാണ്. സമാന്ത, തൃഷ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തമന്ന നാലാമത് എത്തിയപ്പോള്‍, കീര്‍ത്തി സുരേഷും സായ് പല്ലവിയും നാലും അഞ്ചും സ്ഥാനങ്ങള്‍ സ്വന്തമാക്കി. തമിഴ് നടന്മാരില്‍ വിജയ്, അജിത്ത്, സൂര്യ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. 

തലൈവർ 170ൽ മഞ്ജു വാര്യർ അഭിനയിക്കുന്നുണ്ട്. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജ്ഞാനവേൽ ആണ് സംവിധാനം. അടുത്തിടെ തിരുവനന്തപുരത്ത് വച്ചായിരുന്നു തലൈവർ 170ന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ഇവിടെ മഞ്ജു വാര്യരും എത്തിച്ചേർന്നിരുന്നു. നിലവിൽ‌ തൂത്തുക്കുടിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. 

മികപ്പെരിയ വെട്രിയടയണം..: 'സൂപ്പർ സ്റ്റാർ' വിവാദങ്ങള്‍ക്കിടെ 'ലിയോ'യ്ക്ക് ആശംസയുമായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..