Asianet News MalayalamAsianet News Malayalam

വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിൽ പണം കൈമാറി 'ഒരു അന്വേഷണത്തിന്റെ തുടക്കം' ടീം

എം.എ.നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം. 

oru aneshanthide thudakkam team contributed to kerala chief minister relief fund, wayanad landslide
Author
First Published Aug 7, 2024, 2:58 PM IST | Last Updated Aug 7, 2024, 2:58 PM IST

നടുക്കമായെത്തിയ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീർ കടലായി മാറിയ വയനാടിലെ ദുരിത ബാധിതർക്ക് അതിജീവനത്തിന്റെ പുതിയ സ്വപ്‌നങ്ങളേകാൻ  ലോകത്തിന്റെ നാനാ കോണിൽ നിന്നും ഒരുപാട് സഹായ ഹസ്തങ്ങൾ ഉയർന്നത് വളരെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നത് തുടരവേ, ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവർ സമാഹരിച്ച ഒരു ലക്ഷത്തി അൻപതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നടി- നടന്മാരും ചേർന്നാണ് കൊച്ചി കളക്ടർക്ക് അവരുടെ സംഭാവന കൈമാറിയത്. സംവിധായകൻ എം എ നിഷാദ്, നടന്മാരായ ഷഹീൻ സിദ്ദിഖ്,ബിജു സോപാനം, കൈലാഷ്,പ്രശാന്ത് അലക്സാണ്ടർ, സുന്ദർ നടി പൊന്നമ്മ ബാബു, ചിത്രം നിർമ്മിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ പ്രതിനിധികൾ എന്നിവരാണ് തുക കൈമാറാൻ എത്തിയത്.

പിന്നാലെ ഈ വിവരം എറണാകുളം കളക്ടർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രത്തോടൊപ്പം പങ്കുവച്ചു. "വയനാടിന് ഒരു കാരുണ്യ സ്പർശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സമാഹരിച്ച 105000 രൂപ സംവിധായകൻ എം.എ. നിഷാദിൽ നിന്ന് സ്വീകരിച്ചു" , എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിച്ച് എം.എ.നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഷൈൻ ടോം ചാക്കോ,മുകേഷ്, വാണി വിശ്വനാഥ്‌, സമുദ്രകനി,അശോകൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

മകന് വാങ്ങിയ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക്; ആതിര മാധവ് തിരികെ കേരളത്തിലേക്ക്

സുധീഷ്, ബൈജു സന്തോഷ്‌, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, ,വിജയ് ബാബു,പ്രശാന്ത് അലക്സാണ്ടർ,ജാഫർ ഇടുക്കി,  സുധീർ കരമന, ഇർഷാദ്, രമേശ്‌ പിഷാരടി, ജോണി ആന്റണി,കൈലാഷ്,, ഷഹീൻ സിദ്ദിഖ്,ബിജു സോപാനം,കലാഭവൻ ഷാജോൺ,സായികുമാർ, കോട്ടയം നസീർ,കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, പൊന്നമ്മ ബാബു,ഉമാ നായർ,സന്ധ്യാ മനോജ്,സ്മിനു സിജോ,അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി,, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, സുധീപ് കോശി,നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി,പ്രിയ ജേക്കബ്, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios