Asianet News MalayalamAsianet News Malayalam

'ഒരു ഗുരുവായൂർ യാത്ര', ചിത്രങ്ങളുമായി മൃദുലയും യുവയും

ഇപ്പോഴിതാ ഗുരുവായൂർ യാത്രയുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ. മകൾ ധ്വനിക്കൊപ്പമാണ് ഗുരുവായൂർ യാത്ര. സെറ്റുസാരിയുടുത്ത് സുന്ദരിയായാണ് മൃദുല എത്തിയിരിക്കുന്നത്. 

Oru Guruvayur Yatra Mridula and Yuva with pictures vvk
Author
First Published Mar 30, 2024, 8:36 AM IST

കൊച്ചി: യുവ കൃഷ്ണയും മൃദുലയും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്നറിഞ്ഞതോടെ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. സ്‌ക്രീനില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നില്ലെങ്കിലും ജീവിതത്തില്‍ ഒന്നാവുകയാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞത്. രേഖ രതീഷായിരുന്നു ഇവരുടെ വിവാഹത്തിന് കാരണക്കാരിയായത്. യുവയുമായും മൃദുലയുമായും സൗഹൃദമുണ്ട് രേഖയ്ക്ക്. ഇരുവരുടേയും അമ്മയായി അഭിനയിച്ച് വരികയാണ് രേഖ. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മകനാണ് യുവ. മൃദുലയേയും തനിക്ക് അടുത്തറിയാമെന്നും രേഖ രതീഷ് പറഞ്ഞിരുന്നു. താരങ്ങൾ തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഗുരുവായൂർ യാത്രയുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ. മകൾ ധ്വനിക്കൊപ്പമാണ് ഗുരുവായൂർ യാത്ര. സെറ്റുസാരിയുടുത്ത് സുന്ദരിയായാണ് മൃദുല എത്തിയിരിക്കുന്നത്. ഒട്ടും വിട്ടു കൊടുക്കാതെ മുണ്ടുടുത്ത് സുന്ദരനായാണ് യുവയും എത്തിയിരിക്കുന്നത്. ധ്വനി ബേബിയുടെ തുലഭാരം നടത്തുന്നതും ആനയുടെ അടുത്ത് നിൽക്കുന്നതും എല്ലാം ചിത്രങ്ങളിലുണ്ട്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ പോകാനായി ബാഗുകളുമായി കാത്തിരിക്കുന്ന മൃദുലയുടെയും ധ്വനി ബേബിയുടെയും ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഗുരുവായൂർ യാത്രയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് മാറിയതിനെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്തിയത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ രണ്ട് പേരുമായി തനിച്ച് താമസിക്കുന്നത് ഇതാദ്യമായാണ്. കല്യാണം കഴിഞ്ഞ ഉടനെ കൈമനത്ത് ഒരു വീട് ലീസിനെടുത്ത് താമസിച്ചിരുന്നു. എങ്കിലും, അത് കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. പിന്നീട് ഇത്രയും കാലം മൃദുല അവളുടെ വീട്ടിലായിരുന്നു. അവിടെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചത്.

ഇപ്പോഴാണ് ശരിക്കും ഞങ്ങളുടെ ഫാമിലി ലൈഫ് ആസ്വദിച്ച് തുടങ്ങുന്നത്. ശരിക്കും കുഞ്ഞിന്റെ കൂടെയുള്ള ഈ ജീവിതം ഞങ്ങള്‍ ആസ്വദിച്ച് തുടങ്ങിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് താരങ്ങൾ പറഞ്ഞത്.

'ചോളി കേ പീച്ചേ' റീമിക്സിനെതിരെ ഒറിജിനല്‍ പാടി ഇള അരുൺ രംഗത്ത്

അമ്മയും മകനും കോപ്പി എടുത്ത് വെച്ചത് പോലെ, വൈറലായി അമ്പിളിയുടെ പോസ്റ്റ്

Follow Us:
Download App:
  • android
  • ios